ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

By Web Team  |  First Published Apr 29, 2024, 8:22 AM IST

മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. 


തിരുവനന്തപുരം: ബിജെപിയില്‍ ചേരാൻ ഇപി ജയരാജൻ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. 

ടിജി നന്ദകുമാറിന്‍റെ കൊച്ചി വെണ്ണലയിലെ വീട്ടിലും, ദില്ലി ലളിത് ഹോട്ടലിലും, തൃശൂര്‍ രാമനിലയത്തിലും വച്ചാണ് കണ്ടത്. ആദ്യം കാണുന്നത് നന്ദകുമാറിന്‍റെ വീട്ടില്‍ വച്ചാണ്. 2023 ജനുവരി മാസത്തിലായിരുന്നു ഇതെന്നും ശോഭ. അവിടെ വച്ച് ബിജെപിയില്‍ ചേരാൻ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും പാര്‍ട്ടിയിലെ പദവി പ്രശ്നമാണ് അന്ന് ഉന്നയിച്ചതെന്നും ശോഭ. 

Latest Videos

ദില്ലിയിലെത്തിയത് ബിജെപിയിലേക്ക് ചേരാൻ തയ്യാറെടുത്ത് തന്നെയായിരുന്നു, എന്നാല്‍ കേരളത്തില്‍ നിന്നെത്തിയ ഒരു ഫോൺ കോള്‍ ഇപിയുടെ തീരുമാനം മാറ്റി, ആ ഫോൺ കോളിന് ശേഷം ഇപി പരിഭ്രാന്തനായി, പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള തീയ്യതി മാറ്റിവക്കണമെന്നാവശ്യപ്പെട്ടു, പിണറായിയുടേത് ആയിരുന്നു ആ കോള്‍ എന്നാണ് മനസിലാക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശോഭ സുരേന്ദ്രനുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്ന് രാവിലെ 9 :30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം...

Also Read:- മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ആവശ്യം; ഡ്രൈവറെ കയ്യേറ്റം ചെയ്തെന്ന് ആക്ഷേപം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!