പാലക്കാട് മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നു: കെ സുരേന്ദ്രൻ

By Web Team  |  First Published Nov 3, 2024, 8:34 AM IST

കുഴൽപ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂ, അധ്യക്ഷനായതുകൊണ്ടാണ് എതിരാളികൾ ആരോപണം ഉന്നയിക്കുന്നതെന്ന് സുരേന്ദ്രൻ


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രൻ. കേന്ദ്ര നേതാക്കൾ പങ്കെടുത്ത ആദ്യ യോഗത്തിൽ തന്നെ നിലപാട് അറിയിച്ചു. എം ടി രമേശും  മത്സരിക്കാൻ ഇല്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീടുണ്ടായതെല്ലാം അനാവശ്യ വിവാദങ്ങളെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കുഴൽപ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതുകഴിഞ്ഞാൽ വിഷയം മാധ്യമങ്ങളും മറക്കും. അധ്യക്ഷനായതുകൊണ്ടാണ് എതിരാളികൾ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ പറയുന്നു. 

Latest Videos

ഷാഫി പറമ്പിലിന്‍റെ ദുസ്വാധീനം പാലക്കാട് യുഡിഎഫിന് തിരിച്ചടിയാകും. വലിയൊരു വിഭാഗം നേതാക്കൾ ഇതിൽ അസ്വസ്ഥരാണ്. കെ മുരളീധരൻ പ്രചാരണത്തിന് വന്നാലും കുടുംബത്തിനേറ്റ മാനഹാനി ചെറുതല്ല. ഷാഫിയുടെത് സ്വാധീനമാണോ ദുസ്വാധീനമാണോ എന്ന് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

'കുഴല്‍പ്പണത്തെക്കുറിച്ച് അറിയില്ല, ബിജെപി ഓഫീസില്‍ 6.3 കോടി രൂപ വന്ന കാര്യം അറിയില്ല'; സതീഷിന്റെ ആദ്യമൊഴി

click me!