ബ്രഹ്മപുരം പ്ലാന്‍റിലെ അഗ്നിബാധ പൂര്‍ണ്ണമായി നിലച്ചില്ല, കൊച്ചി ന​ഗരം പുക മൂടിയ നിലയിൽ

By Web Team  |  First Published Feb 19, 2020, 9:12 AM IST

 സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നും പത്ത് ഫയർ എഞ്ചിനുകൾ എത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 


കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ  തീ നിയന്ത്രണ വിധേയമായെങ്കിലും പൂർണമായും കെടുത്താനാവാതെ വന്നതോടെ കൊച്ചി നഗരത്തെ പുക മൂടി. 

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബഹ്മപുരം പ്ലാന്റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നും പത്ത് ഫയർ എഞ്ചിനുകൾ എത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

Latest Videos

മൂന്നു ഫയർ എഞ്ചിനുകളും ആവശ്യമായ ഉദ്യോഗസ്ഥരും സ്ഥലത്ത് രാത്രി മുഴുവൻ ക്യംപ് ചെയ്യുന്നുണ്ടായിരുന്നു. തീ പൂർണമായും അണയാത്തതിനാൽ രാവിലെ കൂടുതൽ ഉദ്യോഗസ്ഥരെത്തി മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യം ഇളക്കി വെള്ളം പമ്പ് ചെയ്യുന്ന ജോലികൾ പുനരാരംഭിക്കും.                                                                                                                                                                                                                                                                                   
 

click me!