ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിന്‍റെ എഞ്ചിൻ മുറിയിൽ നിന്ന് പുക; മുഴുവൻ യാത്രക്കാരെയും തിരിച്ചിറക്കി

By Web Team  |  First Published Oct 4, 2024, 11:31 AM IST

തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു വിമാനത്തില്‍ നിന്ന് ഉയർന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയർന്നത്. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു വിമാനത്തില്‍ നിന്ന് പുക ഉയർന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. എഞ്ചിൻ മുറിയിൽ പുക കണ്ടെത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി. ആശങ്ക വേണ്ടെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. പുക കണ്ടെത്തിയതിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

(പ്രതീകാത്മക ചിത്രം)

Latest Videos

click me!