വീട്ടിനുള്ളിൽ തലയോട്ടിയും ഫ്രിഡ്ജിൽ അസ്ഥികൂടങ്ങളും കണ്ടെത്തി; 30 വർഷമായി ആൾത്താമസമില്ല, സംഭവം ചോറ്റാനിക്കരയിൽ

By Web Desk  |  First Published Jan 6, 2025, 6:23 PM IST

ആൾതാമസമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു. നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പരിശോധിക്കാൻ എത്തിയതായിരുന്നു. 


കൊച്ചി: എറണാകുളം ചോറ്റാനിക്കര പൈനിങ്കൽ പാലസ് സ്ക്വയറിൽ വീട്ടിനുള്ളിൽ നിന്ന് തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും കണ്ടെത്തി. വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിലാണ് അസ്ഥികൂടത്തിൻ്റെ ഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്. വിവിധ കവറുകളിലായി അസ്ഥികൂടത്തിൻ്റെ ഭാഗങ്ങളും വീടിന് അകത്ത് നിന്ന് തലയോട്ടിയുമാണ് കിട്ടിയത്. 30 വർഷമായി ആൾതാമസമില്ലാത്ത വീടായിരുന്നു ഇതെന്നും ആൾതാമസമില്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പൊലീസ് പറയുന്നു. 

സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പരിശോധനയ്ക്കായി എത്തിയതായിരുന്നു. പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിൻ്റെ ഭാ​ഗങ്ങളും കണ്ടെത്തിയത്. എന്നാൽ തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്നതുൾപ്പെടെ കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. അതേസമയം, വൈറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണിതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 30 വർഷമായി ആൾ താമസമില്ലാത്ത വീടാണിതെന്ന് പൊലീസ് വ്യക്തമാക്കി. 

Latest Videos

മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗ് പ്രവൃത്തികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമ്മീഷൻ നിർദേശം

https://www.youtube.com/watch?v=Ko18SgceYX8

click me!