മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ

Published : Apr 10, 2025, 09:52 PM ISTUpdated : Apr 10, 2025, 10:51 PM IST
മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്; 20 കാരൻ കസ്റ്റഡിയിൽ

Synopsis

സംഭവത്തിൽ 20 വയസുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. താനിശ്ശേരി സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ യുകെജി വിദ്യാര്‍ത്ഥി ആബേല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 20 വയസുള്ള ജോജോ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. തൊട്ടടുത്ത കുളത്തിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതി പറഞ്ഞ പ്രകാരമാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തള്ളിയിട്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. 

കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ക് വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റൂറല്‍ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീടിനു സമീപത്ത് സ്വർണ്ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത്‌ നിന്നും ഇന്ന് വൈകിട്ട് 6.20 മുതലാണ് കുട്ടിയെ കാണാതായത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കുഞ്ഞിന് വേണ്ടി തെരച്ചില്‍ നടത്തുകയായിരുന്നു. 

കുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന്റെ കരയിലിരുന്ന് ചൂണ്ടയിടുകയായിരുന്നു ജോജോ. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ തിരച്ചില്‍ നടത്തുമ്പോൾ ജോജോയും ഒപ്പം കൂടി. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ജോജോയെ പോലീസ് ചോദ്യം ചെയ്തത്. തുടർന്ന് ആണ് ജോജോ കുട്ടി കുളത്തിൽ ഉണ്ടെന്ന വിവരം പറഞ്ഞത്. അപ്പോഴേക്കും  കുട്ടിയെ കാണാതായി മൂന്നു മണിക്കൂർ പിന്നിട്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

മോഷണക്കേസിലെ പ്രതി കൂടിയാണ് ജോജോ. കുട്ടിയെ ഇയാള്‍ പ്രകൃതി വിരുദ്ധ ബന്ധത്തിന് വിധേയമാക്കാന്‍ ശ്രമിച്ചിരുന്നെന്നും കുഞ്ഞ് ചെറുത്തപ്പോള്‍ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നെന്നും പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ മൃതദേഹം മാള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതി ജോജോയെ പൊലീസ് ഇപ്പോഴും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈം​ഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈം​ഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബിയുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്