കൊച്ചിയിലെ ആരോഗ്യവിദഗ്ധർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കൊവിഡ് വന്നു ഭേദമായവരിലും, രണ്ട് ഡോസ് വാക്സിൻ എടുത്തവരിലും ഉള്ളതിനേക്കാൾ 30 മടങ്ങ് പ്രതിരോധം കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്സിൻ എടുത്തവരിൽ ഉണ്ട് എന്നാണ് പഠനറിപ്പോർട്ട് പറയുന്നത്.
തിരുവനന്തപുരം: കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്സിൻ എടുത്തവരിൽ ഉയർന്ന ആന്റിബോഡി സാന്നിധ്യമെന്ന് പഠനറിപ്പോർട്ട്. കൊച്ചിയിലെ ആരോഗ്യവിദഗ്ധർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
കൊവിഡ് വന്നു ഭേദമായവരിലും, രണ്ട് ഡോസ് വാക്സിൻ എടുത്തവരിലും ഉള്ളതിനേക്കാൾ 30 മടങ്ങ് പ്രതിരോധം കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്സിൻ എടുത്തവരിൽ ഉണ്ട് എന്നാണ് പഠനറിപ്പോർട്ട് പറയുന്നത്. 1500 പേരിലാണ് പഠനം നടത്തിയത്. കൊവിഷീൽഡ് വാക്സിൻ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight