സംഭരണശേഷി 773.50 മീറ്ററിൽ എത്തി, ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു; തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ അറിയിപ്പ്

By Web TeamFirst Published Jul 30, 2024, 8:48 AM IST
Highlights

പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 

വയനാട്: ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നു. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 

സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിക്കളയുക. ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയുക. അണക്കെട്ടിന്റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തിയതോടെയാണ് അധിക ജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Latest Videos

മുണ്ടക്കൈ ഉരുള്‍പൊട്ടൽ; മരിച്ചവരില്‍ 2 കുട്ടികളും, മരണസംഖ്യ ഉയരുന്നു, അട്ടമലയിൽ വീടുകള്‍ ഒലിച്ചുപോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!