പൊലീസിനെതിരെ ശോഭാ സുരേന്ദ്രൻ; 'എസിപിക്ക് എന്നോട് കാലങ്ങളായി 'പ്രത്യേക സ്നേഹം', ബോംബ് സ്ഫോടനം മാലപ്പടക്കമാക്കി'

Published : Apr 28, 2025, 12:43 PM ISTUpdated : Apr 28, 2025, 12:45 PM IST
പൊലീസിനെതിരെ ശോഭാ സുരേന്ദ്രൻ; 'എസിപിക്ക് എന്നോട് കാലങ്ങളായി 'പ്രത്യേക സ്നേഹം', ബോംബ് സ്ഫോടനം മാലപ്പടക്കമാക്കി'

Synopsis

ബോംബ് പൊട്ടിയെന്ന് കാണിച്ച് കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ് നോട്ടീസ് നൽകുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല.

തൃശ്ശൂർ: തന്റെ വീടിന് മുന്നിൽ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചതെന്നും വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്നും ശോഭ ആരോപിച്ചു. 

ബോംബ് പൊട്ടിയെന്ന് കാണിച്ച് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ്എനിക്ക് നോട്ടീസ് നൽകുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശ്ശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആവില്ലെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ, എസിപിക്ക് തന്നോട് കാലങ്ങളായി 'പ്രത്യേക സ്നേഹമുണ്ടെന്നും' പരിഹസിച്ചു.

പൊട്ടിയത് മാലപ്പടക്കമല്ലെന്നും തന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയത് തന്നെയാണെന്നും ശോഭ ആരോപിച്ചു. വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കം പോലും എന്റെ വീടിന് മുൻപിൽ പൊട്ടിയിട്ടില്ല.  മാലപ്പടക്കം ആയിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിന് സമീപത്ത് പൊട്ടിക്കാമായിരുന്നുവെന്നും ശോഭ പറയുന്നു.  

രാവിലെ പച്ചക്കറി വാങ്ങാൻ മാർക്കറ്റിലെത്തി, വാഹനത്തിൽ കയറുന്നതിനിടെ കുഴഞ്ഞു വീണു, 56കാരന് ദാരുണാന്ത്യം

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വശദീകരണം. പൊട്ടിയത് പടക്കമാണെന്നും നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് വിശദീകരിച്ചത്. പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പൊലീസ് വന്നതോടെ യുവാക്കൾ പേടിച്ച് മിണ്ടാതിരുന്നു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് പൊലീസ് യുവാക്കളെ വിട്ടയക്കുകയായിരുന്നു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വർഗീയത പല രൂപത്തിൽ തിരിച്ച് വരുന്നുവെന്ന് മുഖ്യമന്ത്രി; 'പല വേഷത്തിൽ അവർ വരും, ഇരിപ്പുറപ്പിച്ചാൽ യഥാർത്ഥ സ്വഭാവം പുറത്തുവരും'
'കൂട്ടത്തോടെ ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും'; നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ എംപിമാർക്ക് സീറ്റ് കൊടുക്കേണ്ടെന്ന് കോൺഗ്രസിൽ വികാരം