ഷിരൂർ മണ്ണിടിച്ചിൽ; ലഭിച്ച എല്ല് മനുഷ്യന്റേതെന്ന് സ്ഥിരീകരണം; ലോകേഷിനും ജഗന്നാഥിനുമായുള്ള തെരച്ചിലില്‍ നിരാശ

By Web Team  |  First Published Dec 24, 2024, 8:06 AM IST

പ്രദേശത്ത് നിന്ന് ലഭിച്ച ശരീരഭാ​ഗങ്ങൾ കാണാതായ ലോകേഷിന്‍റെയോ ജഗന്നാഥിന്‍റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറൻസിക് ലാബ് വ്യക്തമാക്കി.


കർണാടക: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്കായുള്ള തെരച്ചിലിൽ നിരാശ. പ്രദേശത്ത് നിന്ന് ലഭിച്ച ശരീരഭാ​ഗങ്ങൾ കാണാതായ ലോകേഷിന്‍റെയോ ജഗന്നാഥിന്‍റെയോ ശരീരഭാഗങ്ങളാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറൻസിക് ലാബ് വ്യക്തമാക്കി. ലോകേഷിന്റെയും ജ​ഗന്നാഥിന്റെയും കുടുംബത്തിനുള്ള സഹായവും വൈകുകയാണ്. 

ഇത് മനുഷ്യന്‍റെ എല്ലുകളാണെന്ന് ലാബ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡിഎൻഎ പരിശോധനയിലൂടെ ഇത് ആരുടേതെന്ന് തിരിച്ചറിയാനാകുന്നില്ല. മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്‍റെ ശരീരഭാഗങ്ങൾ കണ്ടെത്തിയ ശേഷവും ഇവിടെ തെരച്ചിൽ തുടർന്നിരുന്നു. ഈ തെരച്ചിലിൽ കിട്ടിയ ശരീരഭാഗങ്ങളാണ് ആരുടേതെന്ന് തിരിച്ചറിയാനാവാതെ ലാബ് പൊലീസിന് മടക്കി നൽകിയത്. മരിച്ചെന്ന സ്ഥിരീകരണം ലഭിക്കാത്തതിനാൽ  ലോകേഷിന്‍റെയും ജഗന്നാഥിന്‍റെയും കുടുംബത്തിന് സർക്കാർ സഹായം വൈകുകയാണ്. 

Latest Videos

click me!