'ശബ്ദരേഖ എഡിറ്റ് ചെയ്തത്'; മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് പഴയ സംഭാഷണമെന്നും ഷാജ് കിരൺ

By Web Team  |  First Published Jun 10, 2022, 5:42 PM IST

മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞ സംഭാഷണം പഴയതാണ്. മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും ഷാജ് കിരണ്‍ വിശദീകരിച്ചു. 


കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (Swapna Suresh) പുറത്ത് വിട്ട സംഭാഷണം എഡിറ്റ് ചെയ്തതെന്ന് ഷാജ് കിരണ്‍. ഇന്നലത്തെ സംഭാഷണമല്ല പുറത്ത് വന്നത്. പല ദിവസങ്ങളിലുള്ള സംഭാഷണം എഡിറ്റ് ചെയ്താണ് പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞ സംഭാഷണം പഴയതാണെന്നും ഷാജ് കിരണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു‍.

മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും ഷാജ് കിരണ്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള ശബ്ദരേഖ മറ്റൊരു സന്ദര്‍ഭവവുമായി ബന്ധപ്പെട്ട് പറഞ്ഞതാണ്. അത് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നും  ഷാജ് കിരണ്‍ വിശദീകരിച്ചു. ഇതുവരെ ശിവശങ്കറിനെ കണ്ടിട്ടില്ലെന്നും ഷാജ് കിരണ്‍ ആവര്‍ത്തിച്ചു. ഷാജ് കിരണുമായുള്ള സ്വപ്ന സുരേഷിന്റെ ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Latest Videos

Also Read :  'ഒരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം': സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള ശബ്ദ സംഭാഷണം

Also Read : 'ആരോടാണ് കളിക്കുന്നതെന്ന് അറിയാമോ ? മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ല'; ഷാജ് പറഞ്ഞതായി സ്വപ്ന

ബിലീവേഴ്സ് ചർച്ച് വഴിയാണ് മുഖ്യമന്ത്രിയായ പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് പോകുന്നതെന്നാണ് ഷാജ് കിരണിന്‍റെ ശബ്ദരേഖയിലുള്ളത്. പിണറായി വിജയന്റെയും കോടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. നാളെ ഞങ്ങളോട് ചോദിക്കും. എന്താണ് മോട്ടീവ്, ആരാണ് പിന്നിലെന്ന്? ഞങ്ങൾ എന്താണ് പറയേണ്ടത് എന്നും ഷാജ് കിരൺ ചോദിക്കുന്നു. 

Also Read :  'പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി': ഷാജ് കിരൺ 

Also Read : 'ഒരു സ്ത്രീയുടെ വേദന മനസിലാക്കിയാണ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തത്, തെറ്റുണ്ടെങ്കില്‍ തന്നെ അടിച്ചോളു'

click me!