പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പാസായവരുടെ പട്ടികയില്‍; മഹാരാജാസിനെതിരെ ഗുരുതര ആരോപണം

By Web Team  |  First Published Jun 6, 2023, 12:40 PM IST

ക്രിമിനല്‍ കേസില്‍ പ്രതി ആയി ജയിലില്‍ ആയതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല.മാര്‍ക്ക് ലിസ്റ്റില്‍ പൂജ്യമെങ്കിലും പാസായെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്‍ഐസിയുടെ സാങ്കേതിക പിഴവെന്ന് മഹാരാജാസ് കോളേജ്


എറണാകുളം: പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പാസായവരുടെ പട്ടികയില്‍ വന്നത് വിവാദമാകുന്നു. മഹാരാജാസ് കോളേജിലെ  രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്‍റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ല. എസ്എഫ്ഐക്ക് മാത്രമായി കോളേജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ് യു കുറ്റപ്പെടുത്തി. സ്വയംഭരണ കോളേജാണ് മഹാരാജാസെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്നാല്‍ എന്‍ഐസിയാണ് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അവരുടെ സോഫ്റ്റ്വെയറിലെ  വീഴ്ചയാണിതെന്നാണെന്നാണ് സംഭവത്തേക്കുറിച്ച് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നത്. സംഭവം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു

Latest Videos

 

ഗസ്റ്റ് ലക്ചറാകാൻ മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച് പൂർവ്വ വിദ്യാർത്ഥിനി, പരാതിയുമായി കോളേജ്

 

click me!