പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കടയിരിപ്പ് ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനാണ് പിടിയിലായ കമാൽ.
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിൽ പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. അമ്പലമേട് സ്വദേശി കമാലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി - ആലുവ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൽ19 കാരിയായ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കടയിരിപ്പ് ഗവൺമെന്റ് ഹൈസ്കൂളിലെ അധ്യാപകനാണ് പിടിയിലായ കമാൽ.
https://www.youtube.com/watch?v=Ko18SgceYX8