നിവിൻ പോളിയെ അവര്‍ക്ക് പരിചയപ്പെടുത്തികൊടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും എകെ സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
തൃശൂര്‍: നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നിര്‍മാതാവ് എകെ സുനിൽ (രാഗം സുനിൽ) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതിയുടെ പരാതിയിൽ നിവിൻ പോളിക്ക് പുറമെ എകെ സുനിൽ അടക്കം ആറു പേരെയാണ് പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. താൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്നും മറ്റു ലക്ഷ്യങ്ങളോടെയാണ് പരാതിയെന്നും എകെ സുനില്‍ പറഞ്ഞു.
വ്യാജ പരാതിയാണ് നല്‍കിയിട്ടുള്ളത്. നിവിൻ പോളിക്ക് അവരെ പരിചയപ്പെടുത്താൻ മാത്രം അവര്‍ സെലിബ്രിറ്റിയാണോയെന്നും എകെ സുനില്‍ ചോദിച്ചു. നിവിൻ പോളിയെ അവര്‍ക്ക് പരിചയപ്പെടുത്തികൊടുത്തിട്ടില്ല. വ്യാജ പരാതി നല്‍കുന്നവരെ ശിക്ഷിക്കണം.അത് നിയമനടപടിയിലൂടെയെ കഴിയുകയുള്ളു. അധികം സമയം എടുക്കാതെ അതില്‍ ഒരു തീരുമാനം ഉണ്ടാകണം.
undefined
നിവിൻ പോളിയെ എന്തിനുവേണ്ടിയാണ് ഇവരെ പരിചയപ്പെടുത്തി കൊടുക്കണം.എന്താണ് അതിന്‍റെ സാഹചര്യമെന്ന് അറിയില്ല. അവര് പറയുന്നത് എല്ലാം കളവാണ്. നേരത്തെ ഇവര്‍ നല്‍കിയ പരാതി പൊലീസ് അന്വേഷിച്ച് കളവാണെന്ന് വ്യക്തമായി തള്ളിയെന്നാണ് അറിവ്. ഇപ്പോള്‍ വന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എകെ സുനില്‍ പറഞ്ഞു.
അതേസമയം, ആരോപണത്തിൽ സത്യമില്ലെന്ന് നിവിൻ പോളിയുമായി ദുബായിൽവച്ച് കൂടിക്കാഴ്ച നടത്തിയ റാഫേലും വ്യക്തമാക്കിയിരുന്നു. നിര്‍മാതാവ് സുനിലോ നിവിൻ പോളിയോ ഇങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസം. ദുബായിൽ മാളിൽ വച്ച് നിവിൻ പോളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം പിരിയുകയും ചെയ്തുവെന്നും റാഫേൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ നവംബറിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. സിനിമാ നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്ന ആളാണ് റാഫേൽ. സിനിമ ചെയ്യാനായി സുനിൽ വിളിച്ചിരുന്നു. മകനും മകളുമുൾപ്പെടെ കുടുംബമൊന്നിച്ചാണ് നിവിൻ പോളിയെ കാണാനായി പോയത്. ദുബായ് മാളിലെ കഫേയിൽ വെച്ചായിരുന്നു സുനിലും നിവിൻ പോളിയും താനും തമ്മിലുള്ള കൂടിക്കാഴ്ച്ചയെന്ന് റാഫേൽ പറയുന്നു.
താനറിയുന്ന സുനിലോ നിവിനോ ഇങ്ങനെ ചെയ്യുന്നവരാണ് കരുതുന്നില്ല. പെൺകുട്ടിയുമായി ബന്ധമുള്ള വാർത്തകൾ കണ്ടിരുന്നു. അതിൽ സത്യമുണ്ടോ ഇല്ലയോ എന്ന് പറയാനറിയില്ല. പെൺകുട്ടി പറയുന്നത് കേൾക്കുമ്പോൾ സത്യമുണ്ടെന്ന് തോന്നും. പക്ഷേ താനറിയുന്ന നിവിൻപോളിയും സുനിലും അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനും കഴിയുന്നില്ലെന്നും റാഫേൽ പറഞ്ഞു.
നിര്‍മാതാവ് എകെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയതെന്നാണ് പരാതിക്കാരിയുടെ ആരോപണം. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി.ദുബൈയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നൽകിയതാണ്. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നുമാണ് പരാതിക്കാരി പറഞ്ഞത്.
പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിൽ ആറാം പ്രതിയാക്കിയാണ് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്. എന്നാൽ, ആരോപണം നിവിൻ പോളി നിഷേധിച്ചു.
പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ പോളി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അൻവറിന്‍റെ ആരോപണം അതീവ ഗൗരവതരം, മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒത്തുതീര്‍ക്കേണ്ടതല്ല: കെ സുരേന്ദ്രൻ