Sex Education : ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കും? ഹൈക്കോടതി ഇടപെടലിന് സാധ്യത; സുപ്രധാന റിപ്പോര്‍ട്ട്

By Web Team  |  First Published Jul 27, 2022, 8:38 AM IST

കേരള ലീഗൽ സ൪വ്വീസസ് സൊസൈറ്റിയാണ്  ലൈംഗിക വിദ്യാഭ്യാസ രീതിയുടെ മാ൪ഗരേഖ ഹൈക്കോടതി നി൪ദ്ദേശ൦ അനുസരിച്ച് തയ്യാറാക്കിയത്. പോക്സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കെൽസയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.


കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈംഗിക വിദ്യാഭ്യാസ൦ (sex education) ഉറപ്പാക്കാൻ ഹൈക്കോടതി (High Court) ഇടപെടലിനുള്ള സാധ്യത തെളിയുന്നു. കേരള ലീഗൽ സ൪വ്വീസസ് സൊസൈറ്റിയാണ്  ലൈംഗിക വിദ്യാഭ്യാസ രീതിയുടെ മാ൪ഗരേഖ ഹൈക്കോടതി നി൪ദ്ദേശ൦ അനുസരിച്ച് തയ്യാറാക്കിയത്. പോക്സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കെൽസയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേസിൽ വൈകാതെ  കോടതി ഉത്തരവ് പറയും. സാധാരണ ഉപയോഗിച്ച് വരുന്ന ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നീ വാക്കുകൾക്ക് ഉൾപ്പെടെ കൂടുതൽ വ്യക്തത വരുത്തണമെന്ന് കെൽസ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി മുമ്പ് പറഞ്ഞത് കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Latest Videos

ചുമതലയേറ്റെടുത്ത ശേഷം കേരളത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന വനിത കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം വലിയ എതിര്‍പ്പാണ് ഉന്നയിച്ചത്. എന്നാല്‍ മറ്റൊരു വിഭാഗം പിന്തുണ അറിയിച്ചും രംഗത്ത് വന്നിരുന്നു. ഇന്നത്തെ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്നായിരുന്നു സതീദേവി പറഞ്ഞത്. 10,12 വയസായ കുട്ടികള്‍ വരെ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുകയാണ്.

സാമൂഹ്യമാധ്യമങ്ങളുടെ ഭാഗമായി അബദ്ധജടില ധാരണകളാണ് വ്യാപകമായുള്ളത്. ഇത്തരം ധാരണകളാണ് കുട്ടികളുടെ മനസിലുമുണ്ടാവുന്നത്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലരീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്.  വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുകൊണ്ട് ലിംഗനീതി സംബന്ധിയായ ബോധവത്കരണം കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കുന്നതിന് വേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രൊജക്റ്റുകള്‍ കലാലയങ്ങളില്‍ നടപ്പിലാക്കണമെന്നും പി സതീദേവി ആവശ്യപ്പെട്ടിരുന്നു. 

സിവിക് ചന്ദ്രന്‍ ഒളിവില്‍ തന്നെ; ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണനയില്‍

കോഴിക്കോട്: യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്.

ലൈംഗിക അതിക്രമം, പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കും. ഇത് കൂടി പരിഗണിച്ചാവും മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനമെടുക്കുക. സിവിക് ചന്ദ്രന്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.

Also Read: 'മകളേക്കാൾ പ്രായം കുറഞ്ഞ എന്നോട് ഇങ്ങനെ ചെയ്തയാളെ എങ്ങനെ ന്യായീകരിക്കുന്നു', സിവികിനെതിരെ കൂടുതൽ ആരോപണം

സിവിക് ചന്ദ്രനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. അറസ്റ്റ് ഇനിയും വൈകിയാൽ  ഉത്തരമേഖല ഐജിയുടെ ഓഫീസ് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ നീക്കം. ഏപ്രിൽ 17നാണ്   പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Also Read: സിവിക് ചന്ദ്രനെതിരായ പീ‍‍‍ഡ‍ന പരാതി; അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി പരാതിക്കാരി

click me!