'വയനാടിന്‍റെ പ്രിയങ്കരി..'; ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്കായി വോട്ട് തേടൽ; ചുവപ്പ് സ്ക്വാഡുമായി ആർവൈഎഫ്

By Web Team  |  First Published Nov 7, 2024, 7:04 PM IST

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് അഭ്യർത്ഥന നടത്തിയ യുവജന ക്യാമ്പയനിംഗ് വോട്ടർമാരിൽ കൗതുകമുണർത്തി


നിലമ്പൂർ: വയനാട് പാർലമെന്‍റ്  നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കായി ചുവപ്പ് യുവജനസേന സ്ക്വാഡ് റവല്യൂഷനറി യൂത്ത് ഫ്രണ്ടിന്‍റെ ( ആർവൈഎഫ് ) നേതൃത്വത്തിൽ സംഘടിപ്പിച്ചു. ആർ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ്  ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് അഭ്യർത്ഥന നടത്തിയ യുവജന ക്യാമ്പയനിംഗ് വോട്ടർമാരിൽ കൗതുകമുണർത്തി. വയനാടിന്‍റെ വിവിധ കേന്ദ്രങ്ങളിൽ യുവജന റെഡ് സ്ക്വാഡും, കലാജാഥയും തുടർ ദിവസങ്ങളിൽ പര്യടനം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തലിന് വേണ്ടിയും ആര്‍വൈഎഫ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പാലക്കാട്‌ ചുവന്ന കൊടി പിടിച്ച് രാഹുലിന് വോട്ട് ചോദിച്ച വീഡിയോ ഒരു വിഭാഗം സിപിഎം പ്രവർത്തകർ എന്ന് തെറ്റിദ്ധരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

Latest Videos

undefined

സന്ദീപ് കടുപ്പിച്ചാൽ നടപടി; വരും ദിവസങ്ങളിൽ കൂടുതൽ വിമർശനങ്ങളുണ്ടാവും, രാഷ്ട്രീയ നേട്ടമാക്കാൻ സിപിഎം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!