എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
തിരുവനന്തപുരം : ബലാത്സംഗ കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് ഇന്നും തുടരും. വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയ് ബാബുവിനെ പൊലീസ് വൈകീട്ട് ജാമ്യത്തിൽ വിട്ടിരുന്നു. അടുത്ത ആറ് ദിവസം കൂടി വിജയ് ബാബു പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകണം.
Kerala | Actor-producer Vijay Babu appeared before the probe officials for second consecutive day in the Ernakulam Town South PS for interrogation in connection with sexual assault case registered against him
Recently Kerala High Court granted him anticipatory bail in the case pic.twitter.com/DFKV3qt1Nr
Vijay Babu : 'മൗനമാണ് ഏറ്റവും നല്ല മറുപടി'; സത്യം ജയിക്കുമെന്നും വിജയ് ബാബു
അതേ സമയം, വിജയ് ബാബുവിനെ അമ്മ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമെന്ന് നടൻ ഹരീഷ് പേരടി. താരസംഘടനയിൽ നിന്ന് രാജിവച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞെന്നും ഹരീഷ് പേരടി പറഞ്ഞു. അമ്മ എന്ന സംഘടന ഒരു ക്ലബ്ബ് ആണെന്ന് ഇടവേള ബാബു പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.