പരിശോധനയിൽ സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ തിരയുകയും ഡൗൺലോഡ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്നവരെ തേടിയിറങ്ങിയ പൊലീസ് 16 കേസുകൾ രജിസ്റ്റർ ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടെത്താനായി സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെ തുടർന്നാണ് 16 കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിശോധനയിൽ സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ 57 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരിൽ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബർ ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളും പരിശോധനയിൽ പങ്കെടുത്തു.
undefined
'ഇതൊരു വെറൈറ്റി കള്ളന്‍'; മോഷ്ടിക്കുന്നത് ക്രാഷ് ബാരിയര്‍ തൂണുകള്‍ മാത്രം, ഒടുവില്‍ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം