എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: ആർഎസ്എസ് പ്രവർത്തകരായ 5 പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും

By Web Team  |  First Published Dec 18, 2024, 8:30 AM IST

ആർഎസ്എസ് പ്രവർത്തകരായ 5 പ്രതികൾക്കെതിരെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. 


ആലപ്പുഴ: എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ വധക്കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും. ആർഎസ്എസ് പ്രവർത്തകരായ 5 പ്രതികൾക്കെതിരെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്. 

2 മുതൽ 6 വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സനന്ദ്, അതുൽ, ധനേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഷാൻ വധക്കേസിലെ വിചാരണ നീളുന്നതിനെതിരെ കുടുംബവും രംഗത്തെത്തിയിരുന്നു. 

Latest Videos

undefined

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം; ക്രൂരമർദനം വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്

https://www.youtube.com/watch?v=Ko18SgceYX8

click me!