എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്; ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ, ജാമ്യക്കാർക്ക് നോട്ടീസ്

By Web Team  |  First Published Dec 19, 2024, 12:13 PM IST

പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ത്, അതുൽ, ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ആലപ്പുഴ അഡീ. സെഷൻസ് കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു. 


ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ. പ്രതികൾ ഇന്ന് കോടതിയിൽ കീഴടങ്ങാൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഹാജരായില്ല. പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ത്, അതുൽ, ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ആലപ്പുഴ അഡീ. സെഷൻസ് കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു. കീഴടങ്ങാത്ത പ്രതികളുടെ ജാമ്യക്കാർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, കേസ് ജനുവരി 7 ന് വീണ്ടും പരിഗണിക്കും. 

കുഞ്ഞുങ്ങളെത്തുന്നത് 10 മണിയോടെ; ഉദയംപേരൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണത് 9.30യ്ക്ക്; ഒഴിവായത് വൻദുരന്തം

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!