റോഡിൽവീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടൽ

By Web Team  |  First Published Jun 23, 2024, 8:07 AM IST

ഡ്രൈവർ ബസ് ഉടനെ ഇടത്തേക്ക് വെട്ടിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ ബസ്സിനടിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. 


കോഴിക്കോട്: റോഡിൽ മറിഞ്ഞു വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യുവാവിന്‍റെ ജീവൻ രക്ഷിച്ചത്. കോഴിക്കോട് മുക്കത്ത് ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. 

ഇന്നലെ ഉച്ചയ്ക്ക് മുക്കം പുല്‍പറമ്പ് - നായര്‍കുഴി റോഡിലാണ് സംഭവം. സ്കൂട്ടർ യാത്രികൻ വളവ് കഴിയവേ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പ്രധാന റോഡില്‍ നിന്നും ഇടറോഡിലേക്ക് സാമാന്യം നല്ല വേഗത്തില്‍ പ്രവേശിച്ച സ്‌കൂട്ടര്‍ യാത്രികന്‍ പെട്ടെന്ന് തെന്നിവീഴുകയായിരുന്നു. റോഡിന്റെ മധ്യഭാഗത്തു തന്നെയാണ് യുവാവ് വീണത്.

Latest Videos

അതിനിടെ എതിർ വശത്തു നിന്ന് സ്വകാര്യ ബസ് വരുന്നുണ്ടായിരുന്നു. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യുവാവിന്‍റെ ജീവൻ രക്ഷിച്ചത്. ഡ്രൈവർ ബസ് ഉടനെ ഇടത്തേക്ക് വെട്ടിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ ബസ്സിനടിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. യുവാവിനെ ഇടിക്കാതിരിക്കാന്‍ റോഡരികിലെ മതിലിന് സമീപത്തേക്കാണ് ബസ് ഓടിച്ചു കയറ്റിയത്. ബസ് മതിലില്‍ ഇടിക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ഉടനെ സ്വയം എഴുന്നേറ്റുനിന്ന് ബസ്സിനോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ല. സീറ്റിനടിയില്‍ നിന്ന് വീണ് പോയ ഹെല്‍മെറ്റ് തിരികെ വയ്ക്കുന്നതും ദൃശ്യത്തിലുണ്ട്. യുവാവിന് പരിക്കൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസ് യാത്ര തുടർന്നത്. 

സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് ബസ്; അത്ഭുത രക്ഷപ്പെടൽ, ദൃശ്യം പുറത്ത്
 

click me!