കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

By Web Desk  |  First Published Jan 1, 2025, 4:59 PM IST

കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്


കണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കുറുമാത്തൂർ ചിന്മയ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  അപകടത്തിൽ പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനിലയാണ് ഗുരുതരം. ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പ്രധാന റോഡിലേക്ക് മറിയുകയായിരുന്നു. ബസിന് അടിയിൽ കുടുങ്ങിയ കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത്. രണ്ടു മൂന്ന് തവണ മറിഞ്ഞശേഷമാണ് പ്രധാന റോഡിൽ ബസ് നിന്നത്.

കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 15പേര്‍ക്ക് പരിക്ക്

Latest Videos

തൃശൂരിലെ 30കാരന്‍റെ കൊലപാതകം; 14കാരൻ യുവാവിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തിൽ, എഫ്ഐആർ പുറത്ത്

click me!