ഹക്കീം ഫൈസി ആദൃശേരിയുമായി സഹകരിക്കരുതെന്ന് സമസ്ത; അവഗണിച്ച് പാണക്കാട് കുടുംബം

By Shajahan Kaliyath  |  First Published Oct 17, 2022, 3:35 PM IST

 കോഴിക്കോട്ട് ഈ മാസം ഇരുപത്, ഇരുപത്തിയൊന്ന് തീയ്യതികളിൽ നടക്കുന്ന വാഫി കലോൽസവുമായി സഹകരിക്കരുതെന്ന് സമസ്ത പോഷകസംഘടനകൾക്ക് നിർ‍ദ്ദേശം നൽകി. 


കോഴിക്കോട്: ലീഗിനെ പ്രതിസന്ധിയിലാക്കി സമസ്തയുടെ പുതിയ സ‍ർക്കുല‍ർ. കോഴിക്കോട്ട് ഈ മാസം ഇരുപത്, ഇരുപത്തിയൊന്ന് തീയ്യതികളിൽ നടക്കുന്ന വാഫി കലോൽസവുമായി സഹകരിക്കരുതെന്ന് സമസ്ത പോഷകസംഘടനകൾക്ക് നിർ‍ദ്ദേശം നൽകി. ലീഗിന്‍റെയും പാണക്കാട് കുടുംബത്തിന്‍റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഹക്കിം ഫൈസി ആദൃശ്ശേരിയാണ് കലോൽസവത്തിന്‍റെ സംഘാടക‍ന്‍.  

വാഫി കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹ വിലക്ക് അടക്കം സമസ്ത നി‍ർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കത്തതിനെച്ചൊല്ലിയാണ് തർക്കം. ലീഗാണ് ആദൃശ്ശേരിക്ക് പിന്നിലെന്നാണ് സമസ്ത കരുതുന്നത്. എന്നാൽ സമസ്തയുടെ വിലക്ക് മാനിക്കാതെ പാണക്കാട് മുനവ്വറലി തങ്ങൾ . അബ്ബാസലി തങ്ങൾ എന്നിവർ കലോൽസവത്തിന് ആശംസ നേ‍ർന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.  

Latest Videos

undefined

സാംസ്കാരികകൈരളിയുടെ ചരിത്രത്തിലെ മഹത്തായ ഏടാണ്  പരിപാടിയെന്ന് മുനവ്വറലി തങ്ങൾ ആശംസയിൽ പറഞ്ഞു.  പുതിയ സാഹചര്യത്തിൽ  ഹക്കിം ഫൈസി നേതൃത്വം നൽകുന്ന   സിഐസി എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തെ പൂർണ്ണമായും തള്ളിപ്പറയുകയാണ് സമസ്ത . 

പാണക്കാട് സാദിഖലി തങ്ങളുടെ മുൻകൈയിൽ  സമസ്ത നേതൃത്വം മുന്നോട്ട് വെച്ച എല്ലാ സമവായ നീക്കങ്ങളും സിഐസി  തള്ളി കളഞ്ഞു എന്നാണ് ആക്ഷേപം.  പാണക്കാട് കുടുംബത്തിന്‍റെയും ലീഗിലെ വലിയൊരു വിഭാഗത്തിന്‍റെയും പിന്തുണയോടെ കൂടിയാണ് ആദൃശ്ശേരി ഹക്കീം ഫൈസിയുടെ നേതൃത്വത്തിലുള്ള ഈ നീക്കമെന്ന് സമസമ്ത നേതാക്കൾ കരുതുന്നു. സമസ്തയുടെ യുവജന വിദ്യാർത്ഥി വിഭാഗങ്ങൾ സിഐസി ക്കെതിരെ നൽകിയ പരാതികളിലാണ് ഇപ്പോൾ  മുശാവറയുടെ സർക്കുലർ.  

കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകന്‍

'ഹിജാബ് പല പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള ടിക്കറ്റ്', ജസ്റ്റിസ് ധൂലിയയുടെ വിധിയുടെ വിശദാംശങ്ങള്‍

ഹി‍ജാബ് കേസ് വിശാല ബെഞ്ചിന്; സ്വാഗതം ചെയ്ത് ലീഗ്, ആശങ്കകൾ പരിഗണിക്കപ്പെട്ടെന്ന് സമസ്ത

click me!