നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് നേരത്തെ മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. സെപ്തംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ശമ്പളമെത്തി. ഒറ്റത്തവണയായാണ് ശമ്പളം ജീവനക്കാർക്ക് കൊടുത്തു തുടങ്ങിയത്. സർക്കാർ നൽകിയ 30 കോടിയും കെഎസ്ആർടിസിയുടെ വരുമാനമായ 44.52 കോടിയും ചേർത്താണ് വിതരണം. വൈകീട്ടോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ഒന്നര വർഷത്തിന് ശേഷമാണ് ഒറ്റത്തവണയായി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്.
നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് നേരത്തെ മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. സെപ്തംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുൻപ് നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
undefined
അതേസമയം, കഴിഞ്ഞ ദിവസം കെഎസ്‌ആർടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചിരുന്നു. പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനാണ് സഹായം ലഭിച്ചത്. ഈ വർഷം ഇതുവരെ കെഎസ്‌ആർടിസിക്ക് സർക്കാർ നൽകിയത് 865 കോടി രൂപയാണ്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റിൽ വകയിരുത്തിയത് 900 കോടി രൂപയാണ്. പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടം പിണറായി സർക്കാർ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെഎസ്ആർടിസിക്ക് അനുവദിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8