ചങ്ങനാശ്ശേരി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഒരു കുട്ടി അടക്കം ആറുപേർ കാറിൽ ഉണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചാലക്കയം - പമ്പ റോഡിൽ പൊന്നംപാറയിൽ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ബാബു ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ബാബുവിൻ്റെ മകൾ ഒൻപത് വയസ്സുകാരി ആരുഷി, ശശി, അർജുൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവറെയും മറ്റെരാളെയും നിസാര പരിക്കുകളോടെ നിലയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
undefined
സ്ത്രീകളെ അധിക്ഷേപിച്ചാല്‍, ഭര്‍ത്താവാണെങ്കിലും ശരി ഒത്തുക്കി നിര്‍ത്താന്‍ 'വൈറ്റ് മാഫിയ' റെഡി
ശക്തമായി എതിർത്ത് അമേരിക്ക, 'ഇന്ത്യക്ക് കൈമാറണമെന്ന വിധിക്കെതിരായ തഹാവൂർ റാണയുടെ ഹർജി തള്ളിക്കളയം'
https://www.youtube.com/watch?v=Ko18SgceYX8