ഭക്തിസാന്ദ്രം ശബരിമല, വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്, അതിരാവിലെ നട തുറന്നു

By Web Team  |  First Published Nov 16, 2024, 4:09 AM IST

ഇന്ന് 70000 പേരാണ് ഓൺലൈൻ ആയി ബുക്ക്‌ ചെയ്തിട്ടുള്ളത്


പത്തനംതിട്ട: വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെകാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി പുലർച്ചെ മുന്നു മണിക്ക് നട തുറന്നു. ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും.

വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക് അടക്കും. തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ പമ്പയിലും സന്നിധാനത്തും കൂടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എൻ വാസവൻ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിട്ടുണ്ട്.

Latest Videos

ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു, മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം

ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്നലെയാണ് തുടക്കമായത്. മണ്ഡലകാല പൂജകൾക്കായി ഇന്നലെ വൈകുന്നേരം നാല് മണിക്ക് മേൽശാന്തി പി എൻ മഹേഷാണ് ശബരിമല നട തുറന്ന് ദീപം തെളിയിച്ചത്. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം നടന്നു. ഇന്ന് മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബർ 26 നാണ്. അന്ന് രാത്രി 11 ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20 നാകും ശബരിമല നട അടയ്ക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!