ഇനി കീടനാശിനി പേടിയില്ല; ശബരിമലയിൽ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

By Web Team  |  First Published Jan 12, 2023, 6:44 AM IST

ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോൾ അന്വേഷണം


പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിർത്തിവച്ചത്.  ഇന്നലെ അരവണ വിതരണം നിർത്തിവെച്ചത് ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിരുന്നു.

ഈ സാഹചര്യം മുൻനിർത്തിയാണ് പുലർച്ചെ തന്നെ ഭക്തർക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാൻ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി. അതേസമയം ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോൾ അന്വേഷണം. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു.

Latest Videos

click me!