വിദേശകാര്യമന്ത്രിക്ക് വിമർശനം, എസ്. ജയശങ്കറിന്‍റെ വരവ് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച്-മുഖ്യമന്ത്രി

By Web Team  |  First Published Jul 12, 2022, 1:00 PM IST

കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസിൽ നിൽക്കുന്ന ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ലോകകാര്യങ്ങൾ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്ന് പിണറായി വിജയൻ.


തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ തിരുവനന്തപുരം പര്യടനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസിൽ നിൽക്കുന്ന ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ലോകകാര്യങ്ങൾ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്ന് പിണറായി വിജയൻ. സംസ്ഥാന പെൻഷനേഴ്സ് യൂണിയൻ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ വിമർശിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ സന്ദർശനം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന പരോക്ഷ വിമർശനവും മുഖ്യമന്ത്രി നടത്തി.

click me!