തെളിവ് എന്ത് ? മന്ത്രിയും എംഎൽഎയും പറയുന്നത് അപലപനീയം, തൃശ്ശൂർ പൂരം ചർച്ചകൾക്കെതിരെ ആർഎസ്എസ് നിയമനടപടിക്ക്

By Web Team  |  First Published Oct 10, 2024, 11:27 PM IST

'തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎൽഎയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണ്'- ആർഎസ്എസ്


കൊച്ചി: ആർ എസ് എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎൽഎയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണുമെന്നും പി.എൻ. ഈശ്വരൻ. പറഞ്ഞു. 

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു, വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം

Latest Videos

undefined

പൂരം സംബന്ധിച്ച വിവാദങ്ങളിൽ ആർഎസ്എസിന്‍റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. മന്ത്രിയും എംഎൽഎയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾ നേടാൻ പരസ്പരം വിഴുപ്പലക്കുന്നതിനിടയിൽ ആർഎസ്എസിന്‍റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ് ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

 

click me!