ആർഎസ്എസ് നേതാവ് അശ്വിനി കുമാർ കൊലക്കേസ്; ഇന്ന് നിർണായകം, തലശ്ശേരി കോടതി വിധി പറയും

By Web Team  |  First Published Nov 2, 2024, 6:17 AM IST

2005 മാർച്ച്‌ പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു.


കണ്ണൂർ: കണ്ണൂരിലെ ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച്‌ പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തെ തുടർന്ന് കണ്ണൂർ ജില്ലയിലാകെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.

മല്ലപ്പളളി പ്രസംഗം; മന്ത്രി സജി ചെറിയാന് കുരുക്ക് വീഴുമോ, സിബിഐ അന്വേഷണം വേണമെന്ന ഹർജി ഇന്ന് പരി​ഗണിക്കും

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!