സിഎംആർഎല്ലിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ആർഒസി; കോടതിയിൽ നൽകിയ റിപ്പോർട്ട് പകർപ്പ് പുറത്ത്

By Web Team  |  First Published Jun 1, 2024, 2:21 PM IST

അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയിലാണ് മറുപടി. ദില്ലി ഹൈക്കോടതിയിൽ നൽകിയ കേസ് സ്റ്റാറ്റസ് റിപ്പോർട്ട് പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 


തിരുവനന്തപുരം: സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്(ROC). അന്വേഷണം തടയണം എന്നാവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹർജിയിലാണ് മറുപടി. ദില്ലി ഹൈക്കോടതിയിൽ നൽകിയ കേസ് സ്റ്റാറ്റസ് റിപ്പോർട്ട് പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സിഎംആർഎല്ലിൽ കണ്ടെത്തിയത് 103 കോടിയുടെ കൃത്രിമ ഇടപാടുകളാണ്. വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു. 2012 മുതൽ 2019 വരെയുള്ള കണക്കാണിത്. ക്രമക്കേടിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് മറുപടി നൽകി. 

Latest Videos

യുവതിയെ കൊള്ളയടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ, പിടികൂടാനെത്തിയ പൊലീസിന് നേരെ വെടിവയ്പ്, അറസ്റ്റ്

ഒരു പ്രയോജനവുമില്ലാത്ത മെഡിസെപിലേക്ക് 500, കൂടെ 'ജീവാനന്ദം'; ജീവനക്കാരുടെ പോക്കറ്റടിക്കുന്നുവെന്ന് വി ഡി സതീശൻ

https://www.youtube.com/watch?v=Ko18SgceYX8

click me!