റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

By Web Team  |  First Published Jan 30, 2024, 10:32 PM IST

കേരള കർഷക യൂനിയന്‍റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം


കോട്ടയം:കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിൽ റോഡ് മുറിച്ചു  കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു.ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി  വർഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്. എം.സി റോഡിൽ കുറിച്ചി ഇന്ന് രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കേരള കർഷക യൂനിയന്‍റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഓടിക്കൂടിയവർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; രണ്ട് കേസുകളിലാണ് പിടിച്ചെടുത്തത് 21 കിലോ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

Latest Videos

undefined

 

click me!