എൽ ജെ ഡിയും ആർ ജെ ഡിയും ദേശീയ തലത്തിൽ ലയിച്ചതാണ്. ഒറ്റക്ക് നിൽക്കുന്നതായി കേരള എൽ ജെ ഡി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടില്ല. ആർ ജെ ഡി കേരളത്തിൽ യു ഡി എഫിന്‍റെ ഭാഗമാണ്. അതിനാൽ കെ പി മോഹനനും യു ഡി എഫിന്‍റെ ഭാഗമാകണം
ദില്ലി: കൂത്തുപറമ്പ് എം എൽ എ കെ പി മോഹനൻ യു ഡി എഫിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി രംഗത്ത്. കെ പി മോഹനൻ തങ്ങളുടെ എം എൽ എ ആണെന്നാണ് ആർ ജെ ഡി പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ആർ ജെ ഡിയുടെ എം എൽ എ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചൂണ്ടികാട്ടിയാണ് സംസ്ഥാന ജനറൽ സെക്രട്ടറി അനു ചാക്കോ രംഗത്തെത്തിയത്. ആർ ജെ ഡി സംസ്ഥാനത്ത് യു ഡി എഫിന്‍റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കെ പി മോഹനനും യു ഡി എഫിന്‍റെ ഭാഗമാകണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു.
ഒരു കോടിയുടെ വിഷുക്കൈനീട്ടവും വിഷുക്കോടിയുമായി സുരേഷ് ഗോപി തൃശൂരിൽ; ഒപ്പം വിവാദങ്ങൾക്ക് മറുപടിയും
യു ഡി എഫിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് കെ പി മോഹനന് കത്ത് നൽകും.അത് അഗീകരിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി ദില്ലിയിൽ വ്യക്തമാക്കി. എൽ ജെ ഡിയും ആർ ജെ ഡിയും ദേശീയ തലത്തിൽ ലയിച്ചതാണ്. ഒറ്റക്ക് നിൽക്കുന്നതായി കേരള എൽ ജെ ഡി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടില്ല. ആർ ജെ ഡി കേരളത്തിൽ യു ഡി എഫിന്‍റെ ഭാഗമാണ്. അതിനാൽ കെ പി മോഹനനും യു ഡി എഫിന്‍റെ ഭാഗമാകണം. മോഹനനുമായി ചർച്ച നടത്തി ഈക്കാര്യം അറിയിക്കുമെന്നും ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തോട് കെ പി മോഹനൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.