കൊല്ലം മെഡിക്കല്‍ കോളേജിന് ഇത് അഭിമാന നേട്ടം; 84 വയസുകാരിക്ക് പേസ്മേക്കർ ചികിത്സ വിജയകരം

By Web Team  |  First Published Mar 15, 2024, 6:43 PM IST

ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയില്‍ ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 


കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 84 വയസുകാരിയ്ക്ക് നടത്തിയ പേസ്‌മേക്കര്‍ ചികിത്സ വിജയകരം. കൊല്ലം എഴുകോണ്‍ സ്വദേശിയായ ജാനകിയമ്മയ്ക്കാണ് പേസ്‌മേക്കര്‍ ഘടിപ്പിച്ചത്. ചികിത്സയില്‍ കഴിയുന്ന ജാനകിയമ്മ സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്‌മേക്കര്‍ നടത്തിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയില്‍ ബോധക്ഷയം ബാധിച്ചാണ് ജാനകിയമ്മയെ കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് പേസ്‌മേക്കര്‍ നടത്തിയത്. ഈ സര്‍ക്കാരിന്റെ കാലത്താണ് കൊല്ലം മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് സ്ഥാപിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. ഈ കാത്ത് ലാബിലൂടെ 1500 ആന്‍ജിയോഗ്രാമും 1000 ആന്‍ജിയോ പ്ലാസ്റ്റിയും 10 പേസ്‌മേക്കറും ഇതുവരെ നടത്തിയിട്ടുണ്ട്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തിയത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!