അപകടങ്ങള്‍ക്കിടെയും ആശ്വാസ വാര്‍ത്ത! സംസ്ഥാനത്ത് വാഹനാപകടങ്ങളിലെ മരണ നിരക്കിൽ കുറവ്, കണക്കുമായി എംവിഡി

By Web Desk  |  First Published Jan 5, 2025, 12:04 PM IST

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ കുറവ്. കഴിഞ്ഞ വർഷം 3714 പേരാണ് അപകടത്തിൽ മരിച്ചത്. 2023ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു.


തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ കുറവ്. കഴിഞ്ഞ വർഷം (2024) 3714 പേരാണ് അപകടത്തിൽ മരിച്ചത്. 2023ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു. ചെറുതല്ല ആശ്വാസമെന്ന പേരിലാണ് അപകട മരണ നിരക്ക് കുറഞ്ഞ കണക്കുകള്‍ സോഷ്യൽ മീഡിയിൽ മോട്ടോർ വാഹന വകുപ്പ് പങ്കുവച്ചത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്ക് കുറഞ്ഞത്.

2023ൽ 4317 പേരാണ് വാഹന അപകടത്തിൽ മരിച്ചത്. ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വർഷവും മരിച്ചതിൽ അധികവും. 2025ന്‍റെ തുടക്കത്തിൽ അടക്കം കേരളത്തിൽ പലയിടങ്ങളിലായുള്ള വാഹനാപകടത്തിൽ ജീവനുകള്‍ പൊലിഞ്ഞിരുന്നു. പുതുവത്സര ദിനത്തിൽ വാഹനാപകടങ്ങളിലായി എട്ടോളം പേരാണ് മരിച്ചത്. കണക്കുകളിൽ മരണ നിരക്ക് കുറയുന്നുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ഒരേ ദിവസവും ചെറുതും വലതുമായ നിരവധി അപകടങ്ങളാണ് സംസ്ഥാനത്തുടനീളം ഉണ്ടാകുന്നത്. 

Latest Videos

എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം, ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി

 

click me!