
കൊച്ചി: ഒരു സാമ്പത്തിക വർഷത്തിൽ എട്ട് ലക്ഷത്തിലധികം കണ്ടെയിനറുകൾ കൈകാര്യം ചെയ്ത് കൊച്ചി വല്ലാര്‍പ്പാടം ഇന്‍റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്‍റ് ടെര്‍മിനൽ. കൊച്ചി ആഗോള ഷിപ്പിങ് റൂട്ടിലെ ഒഴിച്ചുകൂടാനാകാത്ത ഇടമായി മാറുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
2024-25 സാമ്പത്തിക വർഷം മാത്രം 8,34,665 ടി ഇ യു കണ്ടെയിനറുകളാണ് വല്ലാർപ്പാടം വഴി കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഡിപി വേൾഡിന് കീഴിലുള്ള ഈ ടെർമിനലിനുണ്ടായത്.
ദക്ഷിണേന്ത്യയില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കപ്പലുകള്‍ അടുത്ത തുറമുഖമെന്ന നേട്ടവും വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഈ വർഷം സ്വന്തമാക്കിയെന്ന് മന്ത്രി പറഞ്ഞു. 640 കപ്പലുകളാണ് ഇവിടെയെത്തിയത്. ഇതിൽ നിന്നായി 2,255 ടണ്‍ കാര്‍ഗോയും ഈ വർഷം കൈകാര്യം ചെയ്തു.
കേരളത്തിൽ നിന്നുള്ള കയറ്റുമതിയിലും വലിയ വർധനവ് സമീപ കാലങ്ങളിലുണ്ടായെന്ന് മന്ത്രി രാജീവ് പറഞ്ഞു. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമായിരുന്ന കയറ്റുമതി ഇപ്പോൾ അമേരിക്കൻ വൻകരയിലേക്കും ആഫ്രിക്കയിലേക്കും ഉൾപ്പെടെ വ്യാപിക്കുകയാണ്. വല്ലാർപ്പാടത്തിലൂടെ കേരളം കൈവരിക്കുന്ന ഈ കുതിപ്പ് ദക്ഷിണേന്ത്യയിലെ ലോജിസ്റ്റിക്സ് മേഖലയിലെ ഹബ്ബായി കൊച്ചിയെ മാറ്റാൻ കൂടി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam