റേഷൻ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന

By Web Team  |  First Published Jun 27, 2024, 2:07 PM IST

സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും.


കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും.

കേന്ദ്ര, കേരള സർക്കാറുകൾ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ  വ്യാപാരികൾക്കും നൽകുക, തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്  സമരം.

Latest Videos

കന്നഡ വാർത്താ ചാനലിന്‍റെ സംപ്രേഷണം താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി

 

click me!