'എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയം, ദുരിതാശ്വാസനിധിയിൽ പണം നൽകണം'; രാഷ്ട്രീയം കാണേണ്ടെന്നും രമേശ് ചെന്നിത്തല

By Web TeamFirst Published Aug 3, 2024, 2:07 PM IST
Highlights

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണ്ട സമയമാണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിൽ നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണം. എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു അഭിപ്രായ വ്യത്യാസവും കോൺഗ്രസിലില്ല. ദുരന്തത്തിൻ്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിലും രാഷ്ട്രീയം കാണണ്ട ആവശ്യമില്ല. രാഷ്ട്രീയം കാണണ്ട അവസരവുമല്ല ഇത്. കോൺഗ്രസിൽ ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമില്ല. പണ്ടും ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മൾ എതിർത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതിനുള്ള അവസരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!