'ക്യാമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ, അങ്ങാണ് പുകമറയിൽ ഒളിക്കുന്നത്'; 3 രേഖകൾ കൂടി പുറത്ത് വിട്ട് ചെന്നിത്തല

By Web Team  |  First Published May 2, 2023, 7:56 PM IST

ഫേസ്ബുക്കിലൂടെയാണ് മുൻ പ്രതിപക്ഷ നേതാവ് മൂന്ന് രേഖകൾ പുറത്തുവിട്ടത്


തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിൽ മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'ക്യമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ, മറിച്ച് അങ്ങാണ് പുകമറയിൽ ഒളിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്കിലൂടെ മുൻ പ്രതിപക്ഷ നേതാവ് മൂന്ന് രേഖകൾ പുറത്തുവിട്ടത്. ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളില്‍ ഒന്ന് ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് ആണെന്നും അതിലാണ്  ഗുരുതരമായ ക്രമക്കേട് കണ്ടതെന്നും ചെന്നിത്തല വിവരിച്ചു. ടെൻഡർ ക്വാളിഫൈ ചെയ്ത അക്ഷര ഇന്ത്യ PVT ക്ക് 10 വർഷത്തെ പ്രവർത്തന പരിജയമില്ലെന്നും കമ്പനിയുടെ വെബ്സൈറ്റിൽ ഇത് വ്യക്തമാണെന്നും ഇതിന്‍റെ രേഖയും പുറത്ത് വിടുന്നു എന്നും അദ്ദേഹം വിവരിച്ചു.

മഞ്ഞക്കുറ്റി പിഴുതെറിഞ്ഞത് ഓർമ്മയില്ലേ, എഐ പദ്ധതിയും ഇങ്ങനെ അനുവദിക്കില്ല; എതിർത്ത് തോൽപ്പിക്കും: കെ സുധാകരൻ

Latest Videos

ചെന്നിത്തലയുടെ കുറിപ്പ്

എ.ഐ ക്യാമറ മൂന്ന് രേഖകൾ കൂടി പുറത്ത് വിടുന്നൂ… 
ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളില്‍  ഒന്ന് ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് ആണ്. അതിലാണ്  ഗുരുതരമായ ക്രമക്കേട് കണ്ടത്
ടെൻഡർ ക്വാളിഫൈ ചെയ്ത അക്ഷര ഇന്ത്യ PVT ക്ക് 10 വർഷത്തെ പ്രവർത്തന പരിജയമില്ല
കമ്പനിയുടെ വെബ്സൈറ്റിൽ ഇത് വ്യക്തം ഇതിൻ്റെ രേഖ പുറത്ത് വിടുന്നൂ… 
1.Technical Evaluation summery Report.
 2. Financial Bid  Evaluation Summery Report ഈ രണ്ട് റിപ്പോർട്ട്കളുടെയും രേഖ പുറത്ത് വിട്ടു.
തലക്കെട്ട് മാത്രം മാറ്റി എഴുതിയ റിപ്പോർട്ട് ഒറ്റ നോട്ടത്തിൽ തന്നെ തട്ടിപ്പ് റിപ്പോർട്ട് അണെന്ന് ആർക്കും ബോധ്യമാകും…
1. സേഫ് കേരള പദ്ധതിയുടെ എ.ഐ ക്യാമറയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് പുറത്തു കൊണ്ടു വരാനായി ഞാനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വളരെയേറെ രേഖകള്‍ ഇതിനകം പുറത്തു വിട്ടിട്ടുണ്ട്. സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന രേഖകളാണവ. അവ ഒന്നും ഖണ്ഡിക്കാന്‍ സര്‍ക്കാരിനോ കെല്‍ട്രോണിനോ കഴിഞ്ഞിട്ടില്ല.
2. കഷ്ടിച്ച് 100 കോടിക്കകത്ത് ചെയ്യാന്‍ കഴിയുമായിരുന്ന ഒരു പദ്ധതിയെ 232 കോടിയിലെത്തിച്ച്  132 കോടി രൂപ പാവപ്പെട്ട വഴിയാത്രക്കാരന്റെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികള്‍ക്ക് സര്‍ക്കാര്‍ സമ്മാനിക്കുന്നതിനെ അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
3. വ്യക്തമായ അന്വേഷണത്തിനും നടപടികള്‍ക്കും പകരം സര്‍ക്കാരും കെല്‍ട്രോണും ഇപ്പോഴും ഉരുണ്ടുകളി തുടരുകയാണ്. അതിന്റെ ഭാഗമായിട്ടാണ് കെല്‍ട്രോണ്‍ കഴിഞ്ഞ ദിവസം ഈ പദ്ധതി സംബന്ധിച്ച ഒന്‍പത് രേഖകള്‍ പ്രസിദ്ധീകരിച്ചത്.
4. പ്രധാനപ്പെട്ട രേഖകളെല്ലാം മൂടി വച്ച് പകരം തങ്ങള്‍ക്ക് സുരക്ഷിതമെന്ന് കണ്ട ഡോക്കുമെന്റുകളാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ അവ പോലും ഉന്നയിക്കപ്പെട്ട അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നവയാണ്.
5.  ഇന്നലെ കെൽട്രോൺ പുറത്ത് വിട്ട രണ്ട് രേഖകളില്‍  ഒന്ന് ടെന്‍ഡര്‍ ഇവാലുവേഷന്‍ പ്രീ ക്വാളിഫിക്കേഷന്‍ ബിഡ് ആണ്. അതിലെ ഗുരുതരമായ ക്രമക്കേട് ഞാന്‍ തെളിവ് സഹിതം പുറത്ത് വിടുകയണ്.
റിപ്പോര്‍ട്ടിലെ സീരിയല്‍ നമ്പര്‍ 4 ല്‍ 2. 2. എന്ന കോളത്തില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമാണ് നിഷ്്കര്‍ഷിച്ചിരിക്കുന്നത്. ഇത് കമ്പനിക്ക് ഉണ്ടെന്ന്  ടിക് മാര്‍ക്ക് ചെയ്തിട്ടുണ്ട്.   എന്നാല്‍  അക്ഷരാ എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍  ചെയ്തത് 2017 ല്‍ ആന്നെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്ന രേഖ ഞാന്‍ നിങ്ങള്‍ക്ക് നല്‍കാം. അതായത് ആ കമ്പനി രൂപീകരിച്ചിട്ട് 6 വര്‍ഷവും 2 മാസവും മാത്രമേ ആകുന്നുള്ളൂ. അപ്പോള്‍  ഈ റിപ്പാര്‍ട്ടിന്റെ sanctityഎന്താണ്? എത്ര അവധാനതയോടെയാണ് ഈ പദ്ധതി നടത്തിപ്പെന്ന് അറിയാന്‍ ഈ ഒരൊറ്റ ഉദാഹരണം മതി.
6.  ഇപ്പോഴും ചിലപ്രധാന രേഖകള്‍ മറച്ചു വച്ചാണ് കെല്‍ട്രോണ്‍  ഡോക്കുമെന്റുകള്‍ വെബ്‌സൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
7.  ഞാന്‍ രണ്ട് സുപ്രധാന ഡിജിറ്റല്‍ രേഖെകള്‍ കൂടി പുറത്ത് വിടുകയാണ്
 1.Technical Evaluation summery Report.
 2. Financial Bid  Evaluation Summery Report
  ഇവ രണ്ടും ഒറ്റനോട്ടത്തില്‍ തന്നെ തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകളെന്ന് മനസിലാവും. രണ്ടിന്റെയും  തലക്കെട്ടില്‍ ചെറിയ വ്യത്യാസം ഉണ്ടെന്നേയുള്ളൂ.  കോപ്പികള്‍ നിങ്ങള്‍ക്ക് നല്‍കാം.  ഡിജിറ്റല്‍ കോപ്പികള്‍ ആയതിനാലാണ് പങ്കെടുത്തവരുടെ ഒപ്പില്ലാത്തത്
8.  സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചു വച്ചിരുന്ന   സുപ്രധാന രേഖകളാണ് ഇവ. അവയാണ് ഞാന്‍  പുറത്തു വിട്ടത്. ഇനി ഈ  രണ്ട് രേഖടെയും വിശദമായ റിപ്പോര്‍ട്ടുകള്‍ ' (അതായത് Technical Evaluation Report,  Financial Bid  Evaluation  Report എന്നിവ ) സര്‍ക്കാരും കെല്‍ട്രോണും ഇപ്പോഴും  ബോധപൂര്‍വ്വം മറച്ചു വെച്ചിരിക്കുകയാണ്.  ഇതും താമസിയാതെ പുറത്ത് വരും.
9. സര്‍ക്കാരിന്റെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് ഈ പദ്ധതിയുടെ ടെന്‍ഡര്‍നടപടി ക്രമങ്ങള്‍ ഉത്തരവാകുമ്പോള്‍ തന്നെ ഇവ ബന്ധപ്പെട്ട വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.  ഇതനുസരിച്ച് 2020 തന്നെ ഈ രേഖകള്‍ എല്ലാം പ്രസിദ്ധികരിക്കേണ്ടതായിരുന്നു. അത്  ഉണ്ടായില്ല.
10. സര്‍ക്കാര്‍ ഏജന്‍സികള്‍ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍  3.8.2018 - ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഇവിടെ അവ ലംഘിക്കപ്പെട്ടിരിക്കുന്നു. രേഖകള്‍ പലതും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുമ്പ് മാത്രമാണ്.
11. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി നടത്തിയ ഈ കൊള്ളയെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ന്യായീകരിച്ചത്
12.  ഞാന്‍ ഇപ്പോള്‍ പുറത്തു വിട്ട രേഖകള്‍ പ്രകാരം നാല് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തിരിക്കുന്നത്. Akshara Enterprises India Pvt.Ltd, Ashoka Buildcon Ltd, Gujarath Infotech Ltd, SRIT India Pvt Ltd. എന്നീ കമ്പനികളാണവ.
13.  ഇതില്‍ Gujarath Infotech ഒഴികെയുള്ള മറ്റ് മൂന്ന് കമ്പനികള്‍ക്കും Technical Evaluation ല്‍  qualification നല്‍കി.  
എന്നാല്‍ യോഗ്യതയില്ലാത്ത Akshara Enterprises India Pvt.Ltd  നെ എങ്ങനെ ഉള്‍പ്പെടുത്തി ?
14. പദ്ധതിയുടെ ടെണ്ടര്‍ നേടിയ SRIT ക്കാകട്ടെ  ട്രാഫിക് നിരീക്ഷണത്തിനുള്ള ക്യാമറ വച്ചുള്ള മുന്‍പരിചയം ഇല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട. അത് കാരണം അവര്‍ അഞ്ചോളം കമ്പനികളെയാണ് ആശ്രയിച്ചത്. അവയില്‍ പലതും തട്ടിക്കൂട്ട് കമ്പനികളുമാണ്.
15. ഇവിടെ രണ്ടു ചോദ്യങ്ങള്‍ ഉയരുന്നു.  ട്രാഫിക് ക്യാമറകള്‍ സ്ഥാപിച്ച് മുന്‍പരിചയമില്ലാത്ത SRIT ക്ക് എങ്ങനെ Technical Evaluation നില്‍ Qualification നല്‍കി ? പത്ത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമില്ലാത്ത  Akshara Enterprises India Pvt.Ltd  നെ എങ്ങനെ ടെണ്ടര്‍ നടപടികളില്‍ ഉള്‍പ്പെടുത്തി?
16. ടെണ്ടറില്‍ ഒത്തുകളി നടന്നു എന്നതിന്റെ സൂചന കളാണ്  പുറത്തു വന്ന രേഖകള്‍ നല്‍കുന്നത്.  നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ടെണ്ടര്‍ നടപടികള്‍ നടന്നു എന്ന് തെളിയിക്കുന്നതാണ് കെല്‍ട്രോണ്‍ തന്നെ പുറത്ത് വിട്ട രേഖകളെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്ന കാര്യമാണ്…

click me!