'ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ല, എഡിജിപിക്കൊപ്പം റാം മാധവിനെ കണ്ടിട്ടില്ല'; മുഖ്യമന്ത്രിയുടെ ബന്ധു

By Web Team  |  First Published Sep 11, 2024, 7:42 AM IST

അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെന്നും ജി​ഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


തിരുവനന്തപുരം: ആർഎസ്എസ് നേതാവ് റാം മാധവുമായി എഡിജിപിക്കൊപ്പം കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ബന്ധു ജി​ഗീഷ് നാരായണൻ. ആർഎസ്എസ് നേതാവിനെ കാണേണ്ട ആവശ്യമില്ലെന്നും പ്രചരിക്കുന്ന വാർത്ത ശുദ്ധ അസംബന്ധമാണെന്നും ജി​ഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണെന്നും ജി​ഗീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 

Latest Videos

click me!