പെട്രോള്‍ വില നൂറുകടന്നതില്‍ പ്രതിഷേധം; ഹെല്‍മറ്റ് ഉയര്‍ത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

By Web Team  |  First Published Jun 7, 2021, 5:50 PM IST

പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സെഞ്ച്വറിയടിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കാതെ ചക്കിക്കൊത്ത ചങ്കരനാണെന്നും ഉണ്ണിത്താന്‍ എഴുതി. 


കേരളത്തില്‍ പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധവുമായി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറിനടുത്ത് ഹെല്‍മറ്റും ഉയര്‍ത്തിക്കാണിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്കില്‍ ചിത്രവും കുറിപ്പും പങ്കുവെച്ചത്. ക്രിക്കറ്റ് താരങ്ങള്‍ സെഞ്ച്വറി തികച്ചാല്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഉണ്ണിത്താന്റെ പ്രതിഷേധം.

പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സെഞ്ച്വറിയടിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കാതെ ചക്കിക്കൊത്ത ചങ്കരനാണെന്നും ഉണ്ണിത്താന്‍ എഴുതി. തിങ്കളാഴ്ച കേരളത്തില്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 100 രൂപ കടന്നത്. 

Latest Videos

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് കുറിപ്പ്

പെട്രോള്‍ വിലയില്‍ സെഞ്ച്വറി അടിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന നികുതി കുറക്കാതെ കേരള സര്‍ക്കാര്‍. ചക്കിക്കൊത്ത ചങ്കരന്‍ എന്നല്ലാതെ എന്ത് പറയാന്‍! ശക്തമായി പ്രതിഷേധിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!