സംസ്ഥാന പ്രസിഡന്റ് എന്ന ചുമതലയ്ക്ക് പിന്തുണ തേടിയാണ് എത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. രാഷ്ട്രീയ സന്ദർശനം അല്ലെന്നും സംസ്ഥാന പ്രസിഡന്റ് എന്ന ചുമതലയ്ക്ക് പിന്തുണ തേടിയാണ് എത്തിയതെന്നും സന്ദർശനത്തിനുശേഷം രാജിവ് ചന്ദ്രശേഖർ പറഞ്ഞു.
പെരുന്നയിലെ സന്ദർശനത്തിനു ശേഷം രാജീവ് ചന്ദ്രശേഖർ കണിച്ചുകുളങ്ങരയിലെത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും സന്ദർശിച്ചു. ബിജെപി പ്രസിഡന്റ് ആയതിനുശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖർ സമുദായ നേതാക്കളെ കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം