വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രാജീവ് ചന്ദ്രശേഖറാണ് രണ്ടായിരത്തിനടുത്ത് ലീഡ് ചെയ്യുന്നത്.
തിരുവനന്തപുരത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ലീഡ് മാറിമറിയുന്ന നിലയാണ് കണ്ടുവരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച സമയത്ത് ലീഡ് ചെയ്തിരുന്നത് രാജീവ് ചന്ദ്രേശഖറായിരുന്നു. പിന്നീട് ശശി തരൂർ ലീഡ് ഉയർത്തി. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രാജീവ് ചന്ദ്രശേഖറാണ് രണ്ടായിരത്തിനടുത്ത് ലീഡ് ചെയ്യുന്നത്. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ലീഡ് ചെയ്യുന്നുണ്ട്.