പുതുവത്സര ദിനത്തിൽ ആശ്വാസമായി കാലാവസ്ഥ പ്രവചനം! വീണ്ടും മഴ മുന്നറിയിപ്പ്, ഇന്ന് രാത്രി 3 ജില്ലകളിൽ മഴ സാധ്യത

By Web Desk  |  First Published Jan 1, 2025, 11:15 PM IST

രാത്രി 10 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം


കോട്ടയം: ഡിസംബറിലെ മഞ്ഞ് കാലത്തും മഴ ലഭിക്കാതായതോടെ കേരളത്തിലെ താപനിലയും കുതിച്ചുയരുകയായിരുന്നു. ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് പോലും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ കേരളത്തിൽ ഇന്ന് രാത്രി മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് വന്നിരിക്കുന്നത്. ഇന്ന് രാത്രി കേരളത്തിലെ 3 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. രാത്രി 10 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.

വിജയലക്ഷ്മിയും പ്രീതയും വാഴത്തോട്ടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതം, പൊട്ടിത്തെറി; പരിക്കേറ്റു

Latest Videos

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!