ബാ​ഗിൽ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോ? പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

By Web Team  |  First Published Nov 6, 2024, 7:34 PM IST

പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പെട്ടിയില്‍ പണമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ എന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടേക്ക് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം ബലപ്പെടുത്താന്‍ സിപിഎം പുറത്ത് വിട്ട ദൃശ്യങ്ങളില്‍ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ബാ​ഗിൽ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോയെന്നാണ് രാഹുലിന്‍റെ പരിഹാസം. പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതില്‍ പോളിറ്റിക്കല്‍ അജണ്ടയില്ലേ എന്നും രാഹുല്‍ ചോദിക്കുന്നു. പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പെട്ടിയില്‍ പണമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ എന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാതിരാറെയ്ഡ് നടന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. കെഎസ്‍യു നേതാവ് ഫെനി നൈനാൻ ബാഗുമായി എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നീലട്രോളി ബാഗിൽ കോൺഗ്രസ് പാലക്കാട്ടേക്ക് കള്ളപ്പണം കൊണ്ടുവെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പൊലീസിന് സിപിഎം പരാതി നല്‍കിയിരിക്കുന്നത്. ആരോപണം ബലപ്പെടുത്താൻ വേണ്ടിയാണ് കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരിക്കുന്നത്. ഫെനി നൈനാൻ ട്രോളി ബാഗിൽ എത്തിച്ചത് കള്ളപ്പണമാണെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിക്കുന്നത്. ഒരു രൂപ ഉണ്ടെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്താമെന്നാണ് ട്രോളി ബാഗ് പ്രദർശിപ്പിച്ച് കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ വെല്ലുവിളിച്ചത്.

Latest Videos

Also Read:  വെല്ലുവിളിച്ച് സിപിഎം; പാലക്കാട്ടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു,ട്രോളി ബാ​ഗുമായി കെഎസ്‍യു നേതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!