ഒരു ഫോൺ കോളിൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ താഴെ വീഴുമെന്ന് അൻവ‍ർ; കൂടുതൽ പൊതുയോഗങ്ങൾ നടത്തും

By Web TeamFirst Published Sep 29, 2024, 2:40 PM IST
Highlights

അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷം ഉണ്ടാക്കിയത് സിപിഎം പ്രവർത്തകരല്ലെന്ന് പിവി അൻവ‍‍ർ

മലപ്പുറം: താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്ന് പിവി അൻവർ എംഎൽഎ. എന്നാൽ അതിന് സമയമായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. താൻ സിപിഎമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. തനിക്കെതിരെ ഇനിയും കേസുകൾ വരുമെന്നും അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

താൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരുമെന്ന് ഉറപ്പാണ്. എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകൾ വീതം ഇടും. കൂടുതൽ പൊതുയോഗങ്ങൾ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും. സെക്രട്ടറിയേറ്റിന് മുന്നിൽ യോഗം നടത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ല. അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. സിപിഎം പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. താൻ ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നും തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻവർ പറഞ്ഞു. തനിക്കെതിരെ ഇനിയും കേസുകൾ ഉണ്ടാകും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

click me!