പി വി അൻവറിന്റെ അനധികൃത ഭൂമി; 'നിങ്ങൾ അതുംകൊണ്ട് നടന്നോ, ഞാൻ പ്രതികരിക്കുമെന്ന് കരുതേണ്ട': മുഖ്യമന്ത്രി

By Web TeamFirst Published Dec 2, 2023, 11:58 AM IST
Highlights

അതേ സമയം, പി.വി.അന്‍വറിനെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവര്‍ത്തകന്‍ കെവി ഷാജി. 

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

അതേ സമയം, പി.വി.അന്‍വറിനെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവര്‍ത്തകന്‍ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകള്‍ നല്‍കി ലാന്‍ഡ് ബോര്‍ഡ് അന്‍വറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നല്‍കിയിരുന്നു. 

Latest Videos

പി.വി അന്‍വറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കര്‍ മിച്ച ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍ ലാന്‍ഡ് ബോര്‍ഡും റവന്യൂ വകുപ്പും അന്‍വറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാന്‍ഡ് ബോര്‍ഡ് ഇളവുകള്‍ നല്‍കിയത്. പെരകമണ്ണ വില്ലേജില്‍ അന്‍വറിന്‍റെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് അനുവദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്; താമരശേരി ലാന്‍ഡ് ബോര്‍ഡ് വൻ അട്ടിമറി നടത്തിയതായി പരാതിക്കാരൻ

click me!