നേരിട്ടുള്ള നിയമനത്തിന് 20 മുതല്‍ 31 വയസ്സുവരെ പ്രയാമുള്ളവരായിരിക്കണം അപേക്ഷ നല്‍കേണ്ടത്...
തിരുവനന്തപുരം: കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പിഎസ്‍സി അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, കേരള സിവില്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എന്നിവയ്ക്ക് വിജ്ഞാപനങ്ങള്‍ വേറെയാണ് നല്‍കിയിരിക്കുന്നത്.
നേരിട്ടുള്ള നിയമനത്തിന് 20 മുതല്‍ 31 വയസ്സുവരെ പ്രയാമുള്ളവരായിരിക്കണം അപേക്ഷ നല്‍കേണ്ടത് (02-01-1988നും 01-01-1999നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷ നല്‍കുന്നവര്‍). അംഗീകൃത സര്‍വ്വകലാശാല ബിരുദം, ആവശ്യമായ ശാരീരിക യോഗ്യതകള്‍ എന്നിവ ഉണ്ടായിരിക്കണം. 32,300 മുതല്‍ 68,700 രൂപ വരെ ശമ്പളം ലഭിക്കും.
കേരള പിഎസ്‍സിയുടെ ഒറ്റത്തവണ രജിസ്ടേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഫെബ്രുവരി അഞ്ചാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി.