തൊഴിലാളി വർഗ സർക്കാർ എന്ന നിലയിൽ ഗണേഷ് കുമാർ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നും അതിന് തയ്യാറാകണമെന്നും അനില്‍ കുമാര്‍ പറഞ്ഞു
തിരുവന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സംഘടനകളുടെ സംയുക്ത സമര സമിതി നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചയില്‍ തീരുമാനമായില്ല. സമര സമിതിക്കുവേണ്ടി സിഐടിയു, ഐഎന്‍ടിയുസി പ്രതിനിധികളാണ് ഗതാഗത കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി തീരുമാനം പറയാമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചക്കുശേഷം സിഐടിയു ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലാളി വർഗ സർക്കാർ എന്ന നിലയിൽ ഗണേഷ് കുമാർ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നും അതിന് തയ്യാറാകണമെന്നും അനില്‍ കുമാര്‍ പറഞ്ഞു. പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് അനുവദിക്കണം. ടെസ്റ്റ് ഗ്രൗണ്ടുകൾ സർക്കാർ തയ്യാറാക്കണം. മന്ത്രിയുടെ ഭാവനക്ക് ഗ്രൗണ്ട് വികസിപ്പിക്കാൻ പണം ചെലവഴിക്കാൻ സ്കൂളുകാർക്ക് കഴിയില്ലെന്നും പ്രശ്ന പരിഹാരമായില്ലെങ്കില്‍
സെക്രട്ടറിയേറ്റിലേക്ക് സമരം വ്യാപിക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.
പ്രസവത്തിന് പിന്നാലെ നവജാത ശിശു ആശുപത്രിയില്‍ മരിച്ചു, സംഭവം നെയ്യാറ്റിൻകരയിൽ