പൂരം കലക്കലിൽ തൃതല അന്വേഷണ ഉത്തരവിറങ്ങി; എഡിജിപിക്കെതിരെ ആരോപണങ്ങൾ ഡിജിപി അന്വേഷിക്കും

By Web Team  |  First Published Oct 5, 2024, 7:13 PM IST

പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യം തീരുമാനിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി


തിരുവനന്തപുരം: പൂരം കലക്കലിൽ തൃതല അന്വേഷണത്തിനുള്ള ഉത്തരവ് ഇറങ്ങി. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപിയാണ് അന്വേഷിക്കുക. പുരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇൻ്റലിജൻസ് എഡിജിപിയും അന്വേഷിക്കും. മന്ത്രിസഭാ തീരുമാനം പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യം തീരുമാനിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി.

click me!